ലഖ്നൗ: 'ഐ ലവ് മുഹമ്മദ്' പോസ്ററര്‍ വിവാദത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തതിനു പിന്നാലെ, പ്രാദേശിക മുസ്ളിം പുരോഹിതനും ഇത്തിഹാദ് ~ഇ മിലാത് കൗണ്‍സില്‍ നേതാവുമായ തൗഖീര്‍ റാസ ഖാന്‍ അടക്കം 7 പേരെ പൊലീസ് അറസ്ററ് ചെയ്തു. 36 പേരെ കസ്ററഡിയിലെടുത്തിട്ടുണ്ട്.
വന്‍ ജനക്കൂട്ടമാണ് റാസയുടെ വീടിനു മുന്നില്‍ തടിച്ചു കൂടിയിരുന്നത്. വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച 'ഐ ലവ് മുഹമ്മദ്' പ്രചരണങ്ങളും ഘോഷയാത്രയും പൊലീസ് തടഞ്ഞു. മധന്‍പുര, ലല്ലപുര, ലോഹ്ത, ദല്‍മണ്ഡി പ്രദേശങ്ങളില്‍ പൊലീസ് ഇടപെടല്‍ ശക്തമാണ്.
ദല്‍മണ്ഡ് ഔട്ട് പോസ്ററിലെ പൊലീസ് ഓഫിസര്‍ പ്രകാശ് സിങ് ചൗഹാന്‍ നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ ഹദാ സരായിലുള്ള അസ്ഹര്‍ മാലിക്, ലല്ലപുരയിലെ നഫീസ് അഹമ്മദ്, ആദില്‍, ഇര്‍ഫാന്‍ തുടങ്ങിയവരെ പൊലീസ് അറസ്ററ് ചെയ്തു. സിസിടിവി ദ്യശ്യങ്ങള്‍ വഴിയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ലോഹ്തയിലെ സിസിടിവി ദ്യശ്യങ്ങളില്‍ 'ഐ ലവ് മുഹമ്മദ് ' പ്രചരണങ്ങള്‍ക്കൊപ്പം, ശരീരത്തില്‍ നിന്നു തല വെട്ടിമാറ്റുക എന്നര്‍ഥം വരുന്ന 'സര്‍ തന്‍ സേ ജുദാ' എന്ന പ്രകോപനപരമായ മുദ്രാവാക്യവും പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പോസ്റററുകള്‍ നീക്കം ചെയ്തതായും നഗരത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിസിപി ഗൗരവ് ബന്‍സല്‍.
സെപ്റ്റംബര്‍ 4നാണ് വിവാദത്തിനു കാരണമായ സംഭവം. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ നബിദിന റാലിയ്ക്കിടെ വഴി നീഴെ ഐ ലവ് മുഹമ്മദ് എന്നെഴുതിയ പോസ്ററര്‍ പതിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. നവരാത്രിക്കാലത്ത് രാം നവമി ആഘോഷം നടക്കുന്ന വഴികളില്‍ ഇത്തരം പോസ്ററര്‍ പതിച്ചതിനെതിരേ പ്രാദേശിക ഹൈന്ദവ സംഘടനകള്‍ രംഗത്തു വന്നു.
ഇരു വിഭാഗങ്ങളും തമ്മില്‍ ഇതെച്ചൊല്ലി സംഘര്‍ഷമുണ്ടായി. പോസ്റററുകള്‍ നീക്കം ചെയ്യണമെന്ന് ഹൈന്ദവ വിഭാഗം ആവശ്യപ്പെട്ടു. പ്രവാചകനോടുള്ള സ്നേഹം പ്രകടിപ്പിച്ചതിന്‍റെ പേരില്‍ ആക്രമിക്കപ്പെടുകയാണെന്നാണ് മുസ്ളിം വിഭാഗത്തിന്‍റെ വാദം.
ആഴ്ചകള്‍ക്കു ശേഷം വാരാണസിയില്‍ ഹൈന്ദവ നേതാക്കള്‍ ഐ ലവ് മഹാദേവ് എന്ന പോസ്റററുകളുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഐ ലവ് മുഹമ്മദ് എന്ന ഹാഷ് ടാഗ് ട്രെന്‍ഡിങ് ആയത്. രാജ്യത്താകമാനം ഈ പ്രതിഷേധം പടരുകയാണ്.

Comments: